Skip to main content

Posts

Featured

കോവിഡ്

                                   തിങ്കളാഴ്ച രാവിലെ എഴുന്നേൽക്കുമ്പോൾ മൂന്ന് ദിവസത്തെ അവധിയുടെ ആലസ്യം അപ്പുവിനെ കീഴടക്കിയിരുന്നു. അപ്രതീക്ഷിതമായി ഒരു വെള്ളിയാഴ്ച കൂടെ അവധി കിട്ടിയപ്പോൾ അത് നന്നായി കളിച്ചാഘോഷിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ ഒരിക്കൽ പോലും എട്ട് മണി കഴിയാതെ എഴുന്നേറ്റിട്ടില്ല. അതുകൊണ്ട് തന്നെ രാവിലെ അമ്മ വിളിച്ചപ്പോൾ നല്ല ദേഷ്യമാണ് തോന്നിയത്. ദേഷ്യമായിരുന്നോ എന്ന് ചോദിച്ചാൽ ദേഷ്യമായിരുന്നില്ല. സ്കൂളിൽ പോവാൻ ഉള്ള മടിയായിരുന്നു. അത് ദേഷ്യത്തിന്റെ കപട ഭാവത്തിൽ പുറത്ത് വന്നു എന്ന് മാത്രം. അമ്മയോടായത് കൊണ്ട് കുഴപ്പമില്ല, അമ്മ തിരിച്ചൊന്നും പറയില്ല. അല്ലെങ്കിലും അമ്മയോടല്ലാതെ ആരോടാണ് ഇത്ര ധൈര്യത്തിൽ പറയാൻ പറ്റുക. അമ്മക്ക് പൊതുവെ ശാന്ത സ്വഭാവമാണ്. എങ്കിലും ഇടക്കൊക്കെ രൗദ്ര ഭാവത്തിൽ ഉറഞ്ഞ് തുള്ളും.  അച്ഛൻ അധികമൊന്നും സംസാരിക്കാറില്ല. ഗൾഫിലാണ്, രണ്ടു ദിവസം മുന്നേ വന്നതേ ഉള്ളൂ. സംസാരം കുറവാണെങ്കിലും അച്ഛന് അപ്പുവിനോട് ഭയങ്കര സ്നേഹമാണ്. ഗൾഫിൽ പോയാലും എന്നും വീഡിയോ കോൾ ചെയ്യും. ഇപ്പോൾ വന്നപ്പോഴും കുറെ ചോക്ളേറ്റും, കളിപ്പാട്ടങ്ങളും ഉടുപ്പും ഒക്കെ കൊണ്ടാണ് വന്നത്. അടുക്കളയിൽ നിന്നും അമ്

Latest posts